ഉക്രെയ്ന്-റഷ്യ സംഘര്‍ഷം; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യന്‍ മരുന്നുകമ്പനികള്‍
ഉക്രെയ്നിനെതിരായ റഷ്യയുടെ സൈനിക ആക്രമണത്തിനിടയില്‍ പുതിയ ഓര്‍ഡര്‍കള്‍ കാത്ത് ഇന്ത്യന്‍ ഫാര്‍മ എക്‌സ്‌പോര്‍ട്ടിംഗ് മേഖല.
വാണിജ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഫാര്‍മക്സില്‍യുടെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.95 ശതമാനം വളര്‍ച്ചയോടെ റഷ്യ 591 മില്യണ്‍ ഡോളറിന്റെ സംഭാവന നല്‍കിയപ്പോള്‍, 21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഉക്രെയ്നിലേക്ക് 181 മില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 44 ശതമാനം വളര്‍ച്ചയാണിത്.
സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആ മേഖലയിലെ തങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനാണ് പ്രഥമവും പ്രധാനവുമായ മുന്‍ഗണനയെന്നും ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'മൂന്ന് പതിറ്റാണ്ടിലേറെയായി ഈ മേഖലയില്‍ ഞങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. രോഗികളുടെ ആവശ്യങ്ങളും ബിസിനസ്സ് തുടര്‍ച്ചയും ഉറപ്പാക്കുന്നതിനൊപ്പം ഞങ്ങളുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്നതും മുന്‍ഗണനാവിഷയമാണെന്ന് കമ്പനി വക്താവ് പറഞ്ഞു.
റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഭവവികാസങ്ങളെത്തുടര്‍ന്ന് ചില സിഐഎസ് രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ഓര്‍ഡറുകള്‍ പെന്‍ഡിംഗിലാണെന്നും മറ്റൊരു ഫാര്‍മ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോള്‍ ഈ രാജ്യങ്ങളിലേക്കുള്ള ഫാര്‍മ കയറ്റുമതിയില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്നും എന്നിരുന്നാലും, സാഹചര്യം എങ്ങനെ മാറും എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് കുറച്ച് സമയം കാത്തിരിക്കണമെന്നുമാണ് വിവിധ കമ്പനികള്‍ പറയുന്നത്.